എറണാകുളം:കളമശേരി മെഡിക്കൽ കോളജിലെ നഴ്സിംഗ് അസിസ്റ്റന്‍റ് ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ വൈകുന്നേരമാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ലിഫ്റ്റിൽ കുടുങ്ങിയത്. പി.പി.ഇ കിറ്റ് ധരിച്ചതിനാൽ ഫോൺ കൈവശമില്ലായിരുന്നു.അലാറം മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ഇവർ പറഞ്ഞു .
കളമശേരി മെഡിക്കൽ കോളജില്‍ നഴ്സിങ്ങ് അസി. ലിഫ്റ്റില്‍ കുടുങ്ങി - ലിഫ്റ്റില്‍ കുടുങ്ങി
ഇന്നലെ വൈകുന്നേരമാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ലിഫ്റ്റിൽ കുടുങ്ങിയത്. അലാറം മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ഇവർ പറഞ്ഞു. പി.പി.ഇ കിറ്റ് ധരിച്ചതിനാൽ ഫോൺ കൈവശമില്ലായിരുന്നു.
കളമശേരി മെഡിക്കൽ കോളജില്‍ നഴ്സിങ്ങ് അസി. ലിഫ്റ്റില്‍ കുടുങ്ങി
ഒരു മണിക്കൂറിലധികം സമയമാണ് ലിഫ്റ്റിൽ അകപ്പെട്ടത്. തുടർന്ന് അവശ നിലയിലാണ് ഇവരെ കണ്ടെത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചതിനാൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും നഴ്സ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ കോളജ് അധികൃതർ തയ്യാറായിട്ടില്ല. അതേസമയം നഴ്സിനെ കൊവിഡ് സ്രവ പരിശോധനയ്ക്കായി ഇന്ന് ആശുപത്രിയിലേക്ക് വിളിച്ച് വരുത്തി.