എറണാകുളം : സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രവേശനത്തിന് പിന്നാക്ക -ന്യൂനപക്ഷ- ഇതര സമുദായ മാനേജ്മെന്‍റ് സ്‌കൂളുകൾക്ക് അനുവദിച്ച 10% സമുദായ സംവരണം റദ്ദാക്കിയതിനെതിരെ എൻഎസ്എസ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് (04-08-22) വീണ്ടും പരിഗണിക്കും. എൻഎസ്എസ് മാനേജ്മെന്‍റിന് കീഴിലുള്ള സ്‌കൂളുകളിൽ 10% സമുദായ ക്വോട്ടയിലേക്ക് ഓപ്പൺ മെറിറ്റിൽ പ്ലസ് വൺ അലോട്ട്മെന്‍റ് നടത്തില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഹയർ സെക്കൻഡറി പ്രവേശനം : സമുദായ സംവരണം റദ്ദാക്കിയതിനെതിരെ എൻഎസ്എസ് നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതിയില്‍ - kerala plus one allotment communitry quota
മുന്നാക്ക വിഭാഗങ്ങളുടെ വാദങ്ങൾ കേൾക്കാതെയാണ് ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള 10% സമുദായ സംവരണം റദ്ദാക്കിയതെന്ന് എൻഎസ്എസ്
ഹയർസെക്കൻഡറി പ്രവേശനം:സമുദായ സംവരണം റദ്ദാക്കിയതിനെതിരെ എൻഎസ്എസ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ജൂലൈ 27 നാണ് 10% സമുദായ സംവരണം അനുവദിച്ച സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തി സിംഗിൾ ബഞ്ച് റദ്ദാക്കിയത്. മുന്നാക്ക വിഭാഗങ്ങളുടെ വാദങ്ങൾ കേൾക്കാതെയാണ് സംവരണം റദ്ദാക്കിയത്. ഹർജിയിൽ തങ്ങൾ കക്ഷി ചേർന്നിരുന്നില്ലെനും ചൂണ്ടിക്കാട്ടിയാണ് എൻ.എസ്.എസിന്‍റെ അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.