കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായുള്ള ആശങ്കകള്‍ ഒഴിഞ്ഞെന്ന് എം. സ്വരാജ് എംഎല്‍എ. പ്രതീക്ഷിച്ച രീതിയിൽ പ്രശ്‌നങ്ങള്‍ സംഭവിക്കാതെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ കഴിഞ്ഞത്. നിയന്ത്രിത സ്ഫോടനം നടത്തിയ എഡിഫൈസ് കമ്പനി മേധാവിയുമായി രാവിലെ സംസാരിച്ചിരുന്നു. ആശങ്കയ്ക്ക് അടിസ്ഥാനമില്ലന്ന് അദ്ദേഹം അറിയിച്ചിരുന്നു. അത് ശരിയാണെയണന്ന് തെളിഞ്ഞിരിക്കുകയാണ്.
മരട് ഫ്ലാറ്റ് പൊളിക്കല്‍; ആശങ്ക ഒഴിഞ്ഞെന്ന് എം. സ്വരാജ് എംഎല്‍എ - mla
സാങ്കേതിക വിദഗ്‌ധരും സ്ഫോടന വിദഗ്‌ധരും പറഞ്ഞ രീതിയിൽ തന്നെയാണ് ഫ്ലാറ്റുകൾ പൊളിച്ചതെന്ന് എം. സ്വരാജ്
ആൽഫ സെറീൻ ഫ്ലാറ്റുകൾ വീണത് ജനവാസ കേന്ദങ്ങളിലല്ല. കായലിൽ കെട്ടിടാവശിഷ്ടങ്ങൾ വീഴുമെന്ന് അവർ നേരത്തെ അറിയിച്ചിരുന്നു. കെട്ടിട്ടാവശിഷ്ടങ്ങൾ നീക്കം ചെയുമെന്നും അവർ അറിയിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്‌ധരും സ്ഫോടന വിദഗ്‌ധരും പറഞ്ഞ രീതിയിൽ തന്നെയാണ് ഫ്ലാറ്റുകൾ പൊളിച്ചതെന്നും അദ്ദേഹം പറഞ്ഞു. മരട് നഗരസഭയെ സംബന്ധിച്ച് നിർണായക ഘട്ടമാണ് കഴിഞ്ഞതെന്ന് ചെയർ പേഴ്‌സൺ നദീറ പ്രതികരിച്ചു. സാങ്കേതിക വിദഗ്‌ധർക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ജനപ്രതിനിധികളായ തങ്ങൾക്ക് ആശങ്കയായിരുന്നു. എന്നാൽ ഇപ്പോൾ ആശ്വാസം തോന്നുവെന്നും അവർ പറഞ്ഞു.