എറണാകുളം: ജില്ലയിൽ ഒരു സ്ഥാനാർഥിയോടും മമതയില്ലാതെ നോട്ടയെ തെരഞ്ഞെടുത്തത് 11,378 വോട്ടർമാർ. ജില്ലയിൽ നോട്ട കാര്യമായ സ്വാധീനം ചെലുത്തിയെന്നാണ് വോട്ട് വിഹിതം പരിശോധിച്ചാല്‍ വ്യക്‌തമാവുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നോട്ടയ്‌ക്ക് കിട്ടിയ വോട്ട് 1000 കടന്നു. സിപിഎമ്മിന്‍റെ എം സ്വരാജ് പരാജയപ്പെട്ട തൃപ്പൂണിത്തുറയിൽ നോട്ടയെ തെരഞ്ഞെടുത്തത് 1099 പേരാണ്. കോണ്‍ഗ്രസിന്‍റെ കെ ബാബുവിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ. 992 വോട്ടുകൾക്കാണ് ബാബു വിജയിച്ചത്.
പതിനായിരം കടന്ന് 'നോട്ട' ; എറണാകുളത്ത് സ്ഥാനാർഥികളിൽ തൃപ്‌തരല്ലാത്ത 11,378 പേർ - നിയമസഭാ തെരഞ്ഞെടുപ്പ് 2021
അഞ്ച് മണ്ഡലങ്ങളില്‍ നോട്ടയ്‌ക്ക് കിട്ടിയ വോട്ട് 1000 കടന്നു. സിപിഎമ്മിന്‍റെ എം സ്വരാജ് പരാജയപ്പെട്ട തൃപ്പൂണിത്തുറയിൽ നോട്ടയെ തെരഞ്ഞെടുത്തത് 1099 പേരാണ്.
Read More:"കൊച്ചിയിലെ കോണ്‍ഗ്രസ് വോട്ട് ട്വന്‍റി ട്വന്‍റിയും, വി ഫോർ കേരളയും പിടിച്ചു": ടോണി ചമ്മണി
പിറവം(1109), എറണാകുളം(1042), പറവൂർ(1113) എന്നിവിടങ്ങളാണ് നോട്ടയ്ക്ക് 1000ലേറെ വോട്ട് ലഭിച്ച മറ്റ് മണ്ഡലങ്ങൾ. 334 പേർ മാത്രം നോട്ട തെരഞ്ഞെടുത്ത പെരുമ്പാവൂർ ആണ് പിന്നിൽ. തൃക്കാക്കാര-695, അങ്കമാലി-669, കുന്നത്തുനാട്-786, ആലുവ-939, കോതമംഗലം-414, പെരുമ്പാവൂർ-703, വൈപ്പിൻ-528, മൂവാറ്റുപുഴ-427 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ നോട്ടയ്‌ക്ക് ലഭിച്ച വോട്ടുവിഹിതം. ജില്ലയിൽ യുഡിഎഫ്- 9, എൽഡിഎഫ്- 5 എന്നിങ്ങനെയാണ് സീറ്റുനില. അതേസമയം ജില്ലയിൽ യുഡിഎഫിന് ബിജെപി വോട്ട് മറിച്ചെന്ന് സിപിഎം ആരോപിക്കുന്നുമുണ്ട്.