കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി പ്രതിഷേധം; നിലപാടിലുറച്ച് മുല്ലപ്പള്ളി, സിപിഎമ്മിനൊപ്പം സമരത്തിനില്ല - mullapally ramachandran

മുഖ്യമന്ത്രിയുടെ നിലപാട് ആത്മാർത്ഥതയില്ലാത്തതാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

നിലപാടിലുറച്ച് മുല്ലപ്പള്ളി  സിപിഎമ്മിനെതിരെ മുല്ലപ്പള്ളി  കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ  mullapally ramachandran  kpcc president
നിലപാടിലുറച്ച് മുല്ലപ്പള്ളി; സിപിഎമ്മിനൊപ്പം സമരത്തിനില്ല

By

Published : Jan 3, 2020, 7:25 PM IST

എറണാകുളം: സിപിഎമ്മിനോട് സഹകരിച്ച് ഒരു സമരത്തിനുമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ നിയമത്തിനെതിരായ സമരത്തിന്‍റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയുണ്ടായിരുന്നില്ല. രാജ്യത്തുടനീളം പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും പാർട്ടിയും രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ നിലപാട് ആത്മാർത്ഥതയില്ലാത്തതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ന്യൂനപക്ഷത്തെ വോട്ട് ബാങ്കായി കോൺഗ്രസ് കണ്ടിട്ടില്ല. അവരെ ഹൃദയത്തോട് ചേർത്ത് വെച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. സമരത്തിന്‍റെ കാര്യത്തില്‍ കോൺഗ്രസിന് അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വ ഭേദഗതി പ്രതിഷേധം; നിലപാടിലുറച്ച് മുല്ലപ്പള്ളി, സിപിഎമ്മിനൊപ്പം സമരത്തിനില്ല

ലോക കേരള ബാങ്കിനെതിരെയും മുല്ലപ്പള്ളി വിമർശനം ഉന്നയിച്ചു. ഒരോ വർഷവും വൻതുക ചെലവഴിച്ച് ലോക കേരളസഭ സംഘടിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഇത്തരത്തിൽ മൂന്ന് സഭ സംഘടിപ്പിച്ചിട്ട് എന്ത് നേട്ടമുണ്ടായിയെന്ന് വ്യക്തമാക്കണം. രാഹുൽ ഗാന്ധിയുടെ കത്ത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രചരിപ്പിച്ചത് അന്തസിന് ചേർന്ന നടപടിയല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ABOUT THE AUTHOR

...view details