കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്. കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എൻ.ഐ.എ ഹർജി സമർപ്പിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ കണ്ണിയായ ഫൈസൽ ഫരീദിനെ ഉടൻ അറസ്റ്റ് ചെയ്യുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഫൈസൽ ഫരീദിനെ പിടികൂടാനുള്ള ശ്രമവും എൻ.ഐ.എ ആരംഭിച്ചു.
ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്
കൊച്ചിയിലെ എൻ.ഐ.എ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എൻ.ഐ.എ ഹർജി സമർപ്പിച്ചിരുന്നു.
പ്രതിക്ക് വേണ്ടി ബ്ലൂ കോർണർ നോട്ടീസും ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ ഇറക്കും. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്നതിന് വേണ്ടി വ്യാജരേഖകൾ നിർമിച്ചത് യു.എ.ഇയിൽ വെച്ചാണെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. യു.എ.ഇ കോൺസുലേറ്റ് അറിയാതെ നടന്ന കള്ളക്കടത്താണിതെന്ന് യു.എ.ഇ നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. ഇക്കാര്യം എൻ.ഐ.എ കോടതിയെ യു.എ.ഇ അറിയിച്ചിരുന്നു.
നാലാം പ്രതി സന്ദീപ് നായരിൽ നിന്നും പിടിച്ചെടുത്ത ബാഗിൽ നിർണ്ണായക വിവരങ്ങളുണ്ടെന്നാണ് എൻ.ഐഎ കരുതുന്നത്. കോടതിയുടെ സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിക്കാനും എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള സരിത്തിനെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ടും എൻ.ഐ.എ കോടതിയെ സമീപിച്ചിട്ടുണ്ട്.