കേരളം

kerala

ETV Bharat / state

ജനതാദൾ എസിൽ പിളർപ്പില്ലന്ന് മാത്യു ടി തോമസ് - ജനതാദൾ എസിൽ പിളർപ്പ്

ജനതാദൾ എസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ്.

Matthew T Thomas  no split  ജനതാദൾ എസ്  മാത്യു ടി തോമസ്  ജനതാദൾ എസിൽ പിളർപ്പ്  ജനതാദൾ എസിൽ പിളർപ്പ് വാര്‍ത്ത
ജനതാദൾ എസിൽ പിളർപ്പില്ലന്ന് മാത്യു ടി തോമസ്

By

Published : Jan 1, 2021, 3:53 PM IST

Updated : Jan 1, 2021, 4:28 PM IST

എറണാകുളം: ജനതാദൾ എസിൽ പിളർപ്പില്ലന്ന് പാർട്ടി അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്‍റ് മാത്യു ടി തോമസ്. എൽ.ജെ.ഡിയുമായി ലയന ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനതാദൾ എസ് സംസ്ഥാന നേതൃയോഗത്തിന് ശേഷം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ്. സോഷ്യലിസ്റ്റുകളുടെ ഏകീകരണം കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ലയനത്തിനായുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. പാർട്ടിയിൽ വിമത നീക്കം നടത്തുന്നവർക്ക് അഭിപ്രായ സ്ഥിരതയോ, ആശയപരമായ അടിത്തറയോയില്ല. ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ജനതാദൾ എസിൽ പിളർപ്പില്ലന്ന് മാത്യു ടി തോമസ്

എന്നാൽ കേരത്തിലെ പാർടി പ്രവർത്തകർക്ക് ആശയക്കുഴപ്പമില്ല. ഒരറ്റ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് പോലും വിമത നീക്കത്തെ അനുകൂലിക്കുന്നില്ല. 174 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ നാല് പേർ മാത്രമാണ് വിമത പക്ഷത്തുള്ളത്. സി.കെ നാണു എം.എൽ.എ യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചിരുന്നു. കർഷക സമരത്തിന് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാന നേതൃയോഗം പ്രമേയം പാസാക്കി. ജനതാദൾ എസിന്‍റെ അടിത്തറ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. മേഖല യോഗങ്ങൾ സംഘടിപ്പിക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. മന്ത്രി കെ. കൃഷ്ണൻ കുട്ടിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Last Updated : Jan 1, 2021, 4:28 PM IST

ABOUT THE AUTHOR

...view details