എറണാകുളം:ഒരു പാർട്ടിയോടും പ്രത്യേക ആഭിമുഖ്യമില്ലെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ നിലപാടാണെന്നും സഭയ്ക്ക് രാഷ്ട്രീയം ഇല്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി. സഭാസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്‍ററിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ സഭ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസാണ് നിലപാട് വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ആർക്കാണ് നീതി തരാൻ കഴിയുക എന്ന അന്വേഷണത്തിലാണ് സഭയെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മുന്നണികളോടും ഒരേ നിലപാടെന്ന് യാക്കോബായ സഭ - no special affection with any party in state
നിയമസഭ തെരഞ്ഞെടുപ്പിൽ സഭ സ്ഥാനാർഥികളെ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി.
എല്ലാ മുന്നണികളോടും ഒരേ നിലപാടെന്ന് യാക്കോബായ സഭ
ഏത് മുന്നണിയാണോ സഭയെ സഹായിക്കുന്നത് അവരോടൊപ്പം നിൽക്കുന്ന സമീപനമായിരിക്കും ഉണ്ടാവുക. ഇതുവരെ ഒരു പാർട്ടിക്കും അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും മാനേജിംഗ് കമ്മിറ്റി ചേർന്ന് ഉടൻ നിലപാട് വ്യക്തമാക്കുമെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു. വിശ്വാസികളോട് സഭ ആവശ്യപ്പെടുന്നത് ഈ വർഷത്തെ വോട്ട് സഭക്കാകണമെന്നാണ്. അത് സഭയുടെ നിലനിൽപ്പിന് പ്രയോജനപ്പെടണമെന്നും അദ്ദേഹം എറണാകുളത്ത് പറഞ്ഞു.
Last Updated : Mar 9, 2021, 7:08 PM IST