എറണാകുളം: ജില്ലയിലെ ആദിവാസി മേഖലയായ കുഞ്ചിപ്പാറ, വാരിയം പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ റോഡ് സൗകര്യമില്ലാത്തത് നാട്ടുകാര്‍ക്ക് വെല്ലുവിളിയാകുന്നു. പൂയംകുട്ടി പുഴയിലെ ബ്ലാവന കടത്തുകടന്ന് ദുർഘടമായ വനപാത താണ്ടിവേണം ഇവര്‍ക്ക് പുറംലോകത്ത് എത്താന്‍.
വന്യമൃഗ ശല്യം രൂക്ഷമാണെന്നും വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്നും പ്രദേശവാസികള്‍ പറയുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ആറ് ആദിവാസി ഊരുകളിലായി 600 കുടുംബങ്ങളാണ് താമസിക്കുന്നത്. കുഞ്ചിപ്പാറയിൽ എത്തണമെങ്കില്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കണം.
ബ്ലാവന മുതൽ കല്ലെല്ലിമേട് വരെയുള്ള അഞ്ച് കിലോമീറ്റർ വരുന്ന റോഡ് ജില്ല പഞ്ചായത്തിന്‍റെയും, ബ്ലോക്ക് പഞ്ചായത്തിന്‍റെയും, കുട്ടമ്പുഴ പഞ്ചായത്തിന്‍റെയും ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്‌ത് സഞ്ചാരയോഗ്യമാക്കിയിട്ടിട്ടുണ്ട്.
പാതയില്‍ നിറയെ ഉരുളൻ കല്ലുകല്ലുകള്‍