കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകും. മുൻകൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു. യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍ എന്നിവരും ഹൈക്കോടതിയില്‍ ഹാജരാകും.
മിന്നല്‍ ഹര്‍ത്താല്‍; ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും - ഹൈക്കോടതി
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയതിന്‍റെ പേരില്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കുകയായിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ഉത്തരവ്.

ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും
ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴുദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ചാണ് കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. പെട്ടെന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്യാനുണ്ടായ സാഹചര്യം ഹൈക്കോടതിയില്‍ വിശദീകരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാൻ സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.