എറണാകുളം:അമ്മയറിയാതെ കുട്ടിയെ ദത്ത് നല്‍കിയ സംഭവത്തില്‍, കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് അനുപമ എസ് ചന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ പ്രതികരണവുമായി ഹൈക്കോടതി. കുട്ടിയെ ആന്ധ്രാപ്രദേശിലെ കുടുംബം നിലവിൽ കൈവശം വച്ചതില്‍ നിയമവിരുദ്ധതയില്ല, സുരക്ഷിത കേന്ദ്രത്തിലാണുള്ളതെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബകോടതി കേസ് പരിഗണിക്കുന്നതിനിടെയില്‍ എന്തിനാണ് ഹേബിയസ് കോർപ്പസ് ഹർജി നല്‍കിയത്. വിഷയം കുടുംബ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഹേബിയസ് കോർപ്പസിന്‍റെ പ്രസക്‌തി എന്താണ്? ഈ ഹർജി പരിഗണിക്കാൻ കൃത്യമായ കാരണം കണ്ടെത്താന്‍ കോടതിയ്‌ക്ക് കഴിയുന്നില്ല.