എറണാകുളം:മുട്ടത്തുപാറ ചാൽ പ്രദേശത്ത്, വഴിയും വെള്ളവുമില്ലാതെ 25 ൽ പരം പട്ടികജാതി പട്ടികവർഗ കുടുംബങ്ങള്‍ ദുരിതത്തില്‍. മഴക്കാലത്ത് പോലും കുടിവെള്ളം ലഭ്യമല്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ചെറു സംഭരണികൾ ഒരുക്കി മഴവെള്ളം ശേഖരിച്ചാണ് ഇവർ നിത്യജീവിതം തള്ളി നീക്കുന്നത്.
വേനൽക്കാലത്ത് ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. കോട്ടപ്പടിയിലെ സന്നദ്ധ സംഘടന രണ്ട് തവണ വെള്ളമെത്തിച്ചിരുന്നു. എന്നാൽ ദുർഘട പാതയിലൂടെ വെള്ളമെത്തിക്കേണ്ടി വരുന്നതിനാല്‍ വിതരണം നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെ, കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്.
വൈകിട്ടുള്ള സഞ്ചാരം മുടക്കി കാട്ടാനകള്‍
അസുഖം മൂർച്ഛിച്ചാൽ രോഗിയെ ചുമന്ന് റോഡിൽ എത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മാസങ്ങൾക്ക് മുമ്പ് രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിനെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മരണം സംഭവിച്ചിരുന്നു. അതേസമയം, പ്രദേശത്ത് വന്യമൃഗശല്യവും രൂക്ഷമായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
മുട്ടത്തുപാറ ചാൽ പ്രദേശത്ത് വഴിയും വെള്ളവുമില്ലാതെ 25 ൽ പരം പട്ടികജാതി പട്ടികവർഗ കുടുംബങ്ങള്‍ ദുരിതത്തില്‍. 40 വർഷത്തിലേറെയായി പട്ടയഭൂമിയിൽ കഴിഞ്ഞുവരുന്ന ഇവർക്ക് സ്വകാര്യ വ്യക്തികളുടെ എസ്റ്റേറ്റുകളിലൂടെയുള്ള പാതയായിരുന്നു എളുപ്പത്തിൽ റോഡിലെത്താനുള്ള മാർഗം. സ്വകാര്യ വ്യക്തികൾ എസ്റ്റേറ്റുകളിലൂടെയുള്ള വഴി അടച്ചതോടെ ആനകൾ നിത്യ സഞ്ചാരം നടത്തുന്ന കാട്ടുവഴിയാണ് ആശ്രയമായത്. സന്ധ്യ കഴിഞ്ഞാൽ ഇതുവഴിയുള്ള സഞ്ചരിച്ചാല്‍ ആനകൾക്ക് മുമ്പിൽപ്പെടാവുന്ന സ്ഥിതിയാണുള്ളത്.
ALSO READ:മാർക്ക് ജിഹാദ്; ഡി.യു പ്രൊഫസർക്കെതിരെ നടപടി ആവശ്യപ്പെട്ട് കത്തയച്ച് വി ശിവന്‍കുട്ടി
ബ്ലോക്ക് പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് സാേളാർ വൈദ്യുത വിളക്ക് സ്ഥാപിച്ചെങ്കിലും ഒരു മാസം കഴിയുന്നതിന് മുമ്പ് കേടുവന്നുപോയിരുന്നു. വഴിവിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കാൻ കാലതാമസം നേരിടുകയാണ്. ദുരിതജീവിതത്തിന് അറുതി വരുത്താൻ അടിയന്തരമായി റോഡ് സൗകര്യമൊരുക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം.