കേരളം

kerala

ETV Bharat / state

സൗമിനി ജെയിനിനെതിരെയുളള അവിശ്വാസ പ്രമേയം; വോട്ടെടുപ്പ് ഇന്ന് - കൊച്ചി മേയർ

യുഡിഎഫിന്‍റെ തന്നെ ഒരു വിഭാഗത്തിന്‍റെ പിന്തുണയും കണക്കിലെടുത്ത് മേയറിനെതിരെ വോട്ടെടുപ്പ് വിജയിപ്പിക്കാനാകുമെന്നാണ് എൽ.ഡി.എഫിന്‍റെ പ്രതീക്ഷ.

സൗമിനി ജെയിനിനെതിരെയുളള അവിശ്വാസ പ്രമേയം; വോട്ടെടുപ്പ് ഇന്ന്

By

Published : Sep 12, 2019, 10:23 AM IST

എറണാകുളം:കൊച്ചി മേയർ സൗമിനി ജെയിനിനെതിരെയുളള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന് നടക്കും. യു.ഡി.എഫിൽ തന്നെ ഭിന്നതയുളള സാഹചര്യം മുതലെടുക്കാനാണ് എൽ.ഡി.എഫിന്‍റെ ശ്രമം. കൊച്ചി മേയർ സ്ഥാനം വെച്ചു മാറണമെന്ന വ്യവസ്ഥയുണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കുന്ന യുഡിഎഫിന്‍റെ തന്നെ ഒരു വിഭാഗത്തിന്‍റെ പിന്തുണയും കണക്കിലെടുത്ത് മേയറിനെതിരെ വോട്ടെടുപ്പ് വിജയിപ്പിക്കാനാകുമെന്നാണ് എൽ.ഡി.എഫിന്‍റെ പ്രതീക്ഷ.

നഗരസഭാ കൗൺസിലിൽ നിലവിൽ 74 അംഗങ്ങളാണുള്ളത്. ഇതിൽ യുഡിഎഫിന് 38, എൽഡിഎഫിന് 34, ബിജെപിക്ക് രണ്ട് എന്നിങ്ങനെയാണ് അംഗ ബലം. അതുകൊണ്ടുതന്നെ വോട്ടെടുപ്പ് നടത്തിയാലും മേയർ സ്ഥാനം സൗമിനി ജെയിനിന്‍റെ കയ്യിൽ ഭദ്രമാണ്. എന്നാൽ യുഡിഎഫ് അംഗങ്ങളിൽ ചിലരുടെ ഭിന്നത കണക്കിലെടുത്ത് സൗമിനി ജെയിനിനെ വോട്ടെടുപ്പിലൂടെ പുറത്താക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

ABOUT THE AUTHOR

...view details