എറണാകുളം:കൊച്ചി നമ്പർ 18 പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചു. ഇന്ന് ഹാജരാകാനും ഫോണുകൾ ഹാജരാക്കാനും അഞ്ജലിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊച്ചിയിലെ പോക്സോ കോടതിയിൽ ജാമ്യമെടുക്കാനെത്തിയപ്പോഴായിരുന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈം ബ്രാഞ്ച് അഞ്ജലി റിമാദേവിന് നോട്ടീസ് നൽകിയത്.
തുടർന്ന് ബുധനാഴ്‌ച അഞ്ജലിയെ മൂന്ന് മണിക്കൂർ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. ലഭിച്ച മൊഴി വിശദമായി പരിശോധിച്ചാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസിൽ ഹൈക്കോടതി അഞ്ജലിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.