കേരളം

kerala

ETV Bharat / state

Nitta Gelatin Explosion Kakkanad : കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി : ഒരു മരണം, 4 പേർക്ക് പരിക്ക് - സ്‌ഫോടനം

Kakkanad Explosion One Death : കാക്കനാടുള്ള നിറ്റ ജലാറ്റിൻ കമ്പനിയിൽ രാസ വസ്‌തുക്കൾ സൂക്ഷിച്ച ഭാഗത്തുണ്ടായ പൊട്ടിത്തെറിയിൽ പഞ്ചാബ് സ്വദേശി മരിച്ചു

Nitta Gelatin Company Explosion  Kakkanad Explosion  Explosion  Nitta Gelatin Company  Kakkanad Explosion death  നീറ്റ ജലാറ്റിൻ കമ്പനി  നീറ്റ ജലാറ്റിൻ കമ്പനിയിൽ സ്‌ഫോടനം  സ്‌ഫോടനം  കാക്കനാട് പൊട്ടിത്തെറി
Nitta Gelatin Company Explosion Kakkanad

By ETV Bharat Kerala Team

Published : Sep 19, 2023, 11:03 PM IST

എറണാകുളം :കാക്കനാട്നിറ്റ ജലാറ്റിൻ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ (Nitta Gelatin Explosion Kakkanad ) ഒരാൾ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ ഒറാങ്ങ് (30) ആണ് മരിച്ചത്. രണ്ട് മലയാളികൾ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. കാക്കനാടുള്ള കമ്പനിയിൽ രാത്രി എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. രാസ വസ്‌തുക്കൾ സൂക്ഷിച്ച ഭാഗത്താണ് സ്‌ഫോടനം നടന്നത്.

പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായാണ് ലഭ്യമായ വിവരം. സ്‌ഫോടനം നടന്ന ഭാഗത്തുണ്ടായ തീ ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം നാളെ രാവിലെ സ്ഥലത്ത് പരിശോധന നടത്തും. സ്‌ഫോടനത്തിന്‍റെ കാരണം നിലവിൽ വ്യക്തമല്ല.

ABOUT THE AUTHOR

...view details