കേരളം

kerala

ETV Bharat / state

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു - എന്‍ഐഎ

മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് യുഎപിഎ ചുമത്തിയ കേസ് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ആറുമാസത്തിനു ശേഷമാണ് മൂന്നു പ്രതികള്‍ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്

NIA files charge sheet in Pantheerankavu UPA case  പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു  പന്തീരങ്കാവ് യുഎപിഎ  Pantheerankavu UAPA  എന്‍ഐഎ  യുഎപിഎ കേസ്
യുഎപിഎ

By

Published : Apr 27, 2020, 11:13 PM IST

എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. യുഎപിഎയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എൻഐഎ പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. അലന്‍ ഷുഹൈബ്,താഹ ഫസല്‍, സി.പി ഉസ്മാന്‍ എന്നിവരാണ് കേസിലെ പ്രതികൾ .

മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് യുഎപിഎ ചുമത്തിയ കേസ് എൻഐഎ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. ആറുമാസത്തിനു ശേഷമാണ് മൂന്നു പ്രതികള്‍ക്കുമെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുക, അന്യായമായി സംഘംചേരല്‍ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവർ തൃശ്ശൂരിലെ അതി സുരക്ഷാ ജയിലിൽ കഴിയുകയാണ്. മൂന്നാം പ്രതി സി.പി ഉസ്മാന്‍ ഒളിവിലാണ്.

മഞ്ചക്കൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റുകളുടെ മൃതശരീരത്തിൽ നിന്നും ലഭിച്ച പുസ്തകവും പ്രതികളുടെ വീടുകളിൽ നിന്നും ലഭിച്ച പുസ്തകവും ഒരേ തരത്തിലുള്ളതാണ്. അടുത്ത സുഹൃത്തുക്കളായിട്ട് പോലും ഒരു തവണ പോലും താഹയും അലനും ഫോണിൽ സംസാരിച്ചിട്ടില്ല. രഹസ്യ സഖാക്കൾ ഫോണിൽ സംസാരിക്കരുതെന്ന മാവോയിസ്റ്റ് രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ, മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങൾ എന്നിവയും ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്നതാണെന്ന് എൻഐഎ പറഞ്ഞു. മാവോയിസ്റ്റ് സംഘടനാ പ്രവർത്തനത്തിനായി പ്രതികൾ രഹസ്യ യോഗങ്ങൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തതിന്‍റെ വിശദാംശങ്ങളും എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകളും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details