എറണാകുളം: തിരുവനന്തപുരം വിമാനത്തവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്തിന് ശ്രമിച്ച കേസിൽ ഗൂഢാലോചന പുറത്ത് വരാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് എൻഐഎ. കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച റിമാൻഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സ്വപ്‌ന സുരേഷ് ഉള്‍പ്പടെ 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് കോടതി കാലാവധി നീട്ടി നൽകിയത്. പ്രതികളെ ഹാജരാക്കിയത് വീഡിയോ കോൺഫറൻസ് വഴിയാണ്.
കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എൻഐഎ - സ്വർണക്കടത്ത് കേസ്
സ്വപ്‌ന സുരേഷ് ഉള്‍പ്പടെ 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ട് വരെ നീട്ടി. പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നതര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടത്. വിദേശത്തുള്‍പ്പെടെ അന്വേഷണം ആവശ്യമാണ്. കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ ബ്ലൂ കോർണർ നോട്ടീസ് നിലവിലുണ്ടന്നും എൻഐഎ കോടതിയിൽ അറിയിച്ചു. ഇതിനിടെ തനിക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് കോടതിയോട് സ്വപ്‌ന അഭ്യര്‍ഥിച്ചു. സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ഈ മാസം 22ന് സ്വപ്‌നയെ നേരിട്ട് ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിരുന്നു. എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ച സന്ദീപ് നായര്‍, മുഹമ്മദ് അലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍, മുഹമ്മദ് ഷാഫി എന്നീ പ്രതികളെ കോടതിയില്‍ നേരിട്ടാണ് ഹാജരാക്കിയത്.