എറണാകുളം:സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്‍റേയും നാലാം പ്രതി സന്ദീപ് നായരുടേയും കസ്റ്റഡി കാലാവധി നീട്ടി. ജൂലായ് 24-ാം തീയതി മൂന്ന് മണിവരെയാണ് ഇവരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ എട്ട് ദിവസമായി രണ്ട് പ്രതികളും എൻഐഎ കസ്റ്റഡിയിലായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടർന്ന് പ്രതികളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. പ്രതികളെ വീണ്ടും അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു. ഒന്നാം പ്രതി സരിത്തിനൊപ്പം പ്രതികളെ ചോദ്യം ചെയ്യണമെന്നും എൻഐഎ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസ്; സന്ദീപും സ്വപ്‌നയും എന്‍ഐഎ കസ്റ്റഡിയില്‍ തുടരും
ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിത്
അതേസമയം യുഎപിഎ ചുമത്തിയത് നിയമപരമായി നിലനിൽക്കില്ലെന്നും പ്രതികൾക്കെതിരെ ആരോപിക്കുന്ന സ്വർണക്കടത്ത് കേസ് നികുതി വെട്ടിപ്പിന്‍റെ പരിധിയിൽ മാത്രമാണ് വരികയെന്നും പ്രതിഭാഗം വിശദീകരിച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ജിയോപോളാണ് ഹാജരായത്. സ്വപ്‌നയേയും സന്ദീപിനേയും ചോദ്യം ചെയ്‌തതിലൂടെ കൂടുതല്‍ പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. തിരുവനന്തപുരത്തെത്തിച്ചുള്ള തെളിവെടുപ്പിലും ചില പ്രധാന രേഖകള്‍ എന്‍ഐഎ കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഒന്നാം പ്രതി സരിത്തിനൊപ്പമിരുത്തിയും ഇരുവരേയും കൂടുതൽ ചോദ്യചെയ്യലിന് വിധേയമാക്കാനാണ് എന്‍ഐഎയുടെ തീരുമാനം.