കേരളം

kerala

ETV Bharat / state

പുതുവത്സരാഘോഷത്തിന് നിയന്ത്രണം; കർശന പരിശോധന നടത്തുമെന്ന് പൊലീസ് - പുതുവത്സരാഘോഷത്തിന് നിയന്ത്രണം

പുതുവത്സരാഘോഷത്തിന് കാർണിവൽ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ, ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും ലഹരി ഉപയോഗം, ആഘോഷത്തിന്‍റെ സമയ പരിധി എന്നിവ കർശനമായി പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ്

പുതുവത്സരാഘോഷത്തിന് നിയന്ത്രണം
പുതുവത്സരാഘോഷത്തിന് നിയന്ത്രണം

By

Published : Dec 28, 2022, 8:25 PM IST

Updated : Dec 28, 2022, 8:56 PM IST

സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട്

എറണാകുളം: പുതുവത്സരാഘോഷത്തിന്‍റെ മറവിൽ കൊച്ചിയിൽ രാസ ലഹരി ഉൾപ്പടെയുള്ള മയക്കുമരുന്നുകളുടെ വിപണനവും, ഉപയോഗവും നടക്കുന്നത് തടയാനും ക്രമസമാധാനം ഉപ്പാക്കാനും മുൻകരുതലുമായി സിറ്റി പൊലീസ്. ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലുകളുടെയും ലോഡ്‌ജുകളുടെയും ലിസ്റ്റ് തയ്യാറാക്കി ലഹരി ഉപയോഗം അനുവദിക്കരുതെന്ന് സംഘാടകർക്ക് നോട്ടീസ് നൽകും. ലഹരി ഉപയോഗം കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയിൽ സുരക്ഷയുറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതും, ജനങ്ങളെ ശല്യം ചെയ്യുന്നത് തടയുന്നതിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. പുതുവത്സരാഘോഷവും, ഡിജെ പാർട്ടികളും നടക്കുന്ന ഹോട്ടലുകളിലും ലോഡ്‌ജുകളിലും മഫ്‌തിയിലുള്ള പൊലീസുകാർ മിന്നൽ പരിശോധന നടത്തും.

കാർണിവൽ നടക്കുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിലേക്കുള്ള വാഹനങ്ങൾ പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂവെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പുതുവത്സരാഘോഷങ്ങൾക്ക് 12 മണി വരെയാണ് സമയ പരിധി നിശ്ചയിച്ചത്. ഇതിനു ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങണം.

ഇത് കാർണിവൽ ഉൾപ്പടെ എല്ലാത്തിനും ബാധകമാണ്. യൂണിഫോമിൽ കാണുന്നതിന്‍റെ രണ്ടിരട്ടിയിൽ മഫ്‌തി പൊലീസിനെ കൊച്ചി നഗര പരിധിയിൽ വിന്യസിക്കുമെന്നും സിഎച്ച് നാഗരാജു അറിയിച്ചു. ഇലന്തൂർ നരബലി കേസിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ നാല് ദിവസത്തിനുള്ളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.

ഈ കേസിൽ ശക്തമായ തെളിവുകളുണ്ട്. ഡിഎൻഎ റിപ്പോർട്ട് ഉൾപ്പടെ ആവശ്യമായിട്ടുള്ള ശാസ്‌ത്രീയമായ പരിശോധനാഫലങ്ങൾ എല്ലാം ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കാര്യങ്ങൾ തന്നെയാണ് കുറ്റപത്രത്തിലുള്ളതെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.

Last Updated : Dec 28, 2022, 8:56 PM IST

ABOUT THE AUTHOR

...view details