എറണാകുളം: കൊച്ചിയിൽ പുതുവത്സര രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ മോഷണം. പുതുക്കല വട്ടത്താണ് മോഷ്ടാക്കള്‍ വീടിന്‍റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചത്. ഒരു ലക്ഷം രൂപയും 40 പവൻ സ്വർണ്ണവുമാണ് മോഷണം പോയത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീട്ടുടമയും കുടുംബവും ബന്ധുവീട്ടിൽ കല്യാണത്തിന് പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.
കൊച്ചിയില്‍ പുതുവത്സരരാത്രി വന്‍ മോഷണം; ഒരു ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ചു - മോഷണം
വീട്ടുടമയും കുടുംബവും കല്യാണത്തിന് പങ്കെടുക്കാൻ പോയ സമയത്തായിരുന്നു മോഷണം
കൊച്ചിയില്‍ പുതുവത്സരരാത്രി വന്‍ മോഷണം; ഒരു ലക്ഷം രൂപയും നാല്‍പത് പവന്‍ സ്വര്‍ണ്ണവും കളവ്പോയി
സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. വീടുടമയായ പൊതു മരാമത്ത് വകുപ്പിലെ കരാറുകാരൻ പ്ലാസിഡ് രണ്ട് ദിവസമായി ചുള്ളിക്കലിൽ ഉള്ള സഹോദരന്‍റെ വീട്ടിലായിരുന്നു. ഇതറിയാവുന്നവർ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.