കൊച്ചി: എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ജോണ്‍, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു - വാഹനാപകടം
ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
![നെട്ടൂരിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു](https://etvbharatimages.akamaized.net/etvbharat/images/768-512-2946299-thumbnail-3x2-accident.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം വെള്ളറടയിൽ നിന്ന് ലോഡുമായെത്തിയ ലോറിയാണ് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ടവരെ ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. കടവന്ത്ര അഗ്നിശമന സേന യൂണിറ്റും പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ലോറി റോഡരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.