കേരളം

kerala

ETV Bharat / state

നേര്യമംഗലം - കട്ടപ്പന സംസ്ഥാന പാതയിലെ നവീകരണം ഇഴയുന്നു - നവീകരണ പ്രവർത്തനങ്ങൾ

റോഡുപണി ഇഴയുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

neryamangalam kattappana state highway  നേര്യമംഗലം - കട്ടപ്പന സംസ്ഥാന പാത  നവീകരണ പ്രവർത്തനങ്ങൾ  റോഡിൽ പൊടി ശല്യം
നേര്യമംഗലം - കട്ടപ്പന സംസ്ഥാന പാതയിലെ നവീകരണം ഇഴയുന്നു

By

Published : Mar 11, 2021, 4:46 AM IST

എറണാകുളം: നേര്യമംഗലം- കട്ടപ്പന സംസ്ഥാന പാതയിലെ നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നു. മൂന്ന് വർഷം മുമ്പ് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളാണ് ഇതുവരെ എങ്ങുമെത്താത്തത്. 28 കോടി രൂപയാണ് പാതയുടെ നവീകരണത്തിനായി അന്ന് സർക്കാർ അനുവദിച്ചത്. തേക്കടിയിലേക്കുള്ള വിനോദ സഞ്ചാരികൾ ഉൾപ്പടെ നിരവധി പേർ ആണ് ഈ പാതയിലൂടെ ദിനവും കടന്നുപോകുന്നത്. നവീകരണ പ്രവർത്തനങ്ങൾ ഇഴയുന്നതിനാൽ റോഡിൽ പൊടി ശല്യവും രൂക്ഷമാണ്.

ബസുകളോ ടോറസോ പോയാൽ പിന്നെ പൊടി കാരണം ഒന്നും കാണാൻ വയ്യാത്ത അവസ്ഥയിലാണ് കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരും. നിർമാണോദ്ഘാടനം നടത്തി വർഷങ്ങൾ പിന്നിട്ടിട്ടും റോഡിന്‍റെ നവീകരണം പൂർത്തിയാക്കാത്തതിനെതിരെ സമര പരിപാടികളുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. ഇതിന്‍റെ ഭാഗമായി നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാൽ റോഡ് പണിക്കായി തുടങ്ങിയ ടാർ മിക്സിങ്ങ് പ്ലാന്‍റിന് ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ചതാണ് നവീകരണ പ്രവർത്തനങ്ങൾ തടസപ്പെടാൻ കാരണമെന്നാണ് കരാറുകാരന്‍റെ വിശദീകരണം.

ABOUT THE AUTHOR

...view details