കേരളം

kerala

ETV Bharat / state

മുഴുവൻ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും ഉന്നത നിലവാരത്തിലെത്തിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ഫെസ്റ്റിന്‍റെയും നാടൻ ഭക്ഷണ വിപണന മേളയുടെയും ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു.

നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം  സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങൾ  കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ  നാടൻ ഭക്ഷണ വിപണന മേള  നേര്യമംഗലം ഫാം ഫെസ്റ്റ്  ആർകെവിവൈ  neryamangalam farm fest  agricultural minister vs sunilkumar
സംസ്ഥാനത്തെ മുഴുവൻ കൃഷിഫാമുകളും ഉന്നത നിലവാരത്തിലെത്തിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

By

Published : Dec 31, 2019, 11:44 AM IST

എറണാകുളം:സംസ്ഥാനത്തെ മുഴുവൻ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും ഉന്നതനിലവാരത്തിലെത്തിക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ഫെസ്റ്റിന്‍റെയും നാടൻ ഭക്ഷണ വിപണന മേളയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 63 സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും നവീകരണത്തിന്‍റെ പാതയിലാണ്. ഇതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നത് നേര്യമംഗലം ഫാമാണ്. മൂന്നാറിന്‍റെ ഇടത്താവളമെന്ന നിലയിൽ ജില്ലാ ഫാമിനെ മാറ്റിയെടുക്കും. ഒരു വർഷം ചുരുങ്ങിയത് മൂന്ന് ലക്ഷം സഞ്ചാരികളെയെങ്കിലും ഇവിടെ എത്തിക്കുകയാണ് ലക്ഷ്യം. സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ ഈ പദ്ധതികൾ നടപ്പാക്കും. ഇതിനായി 50 കോടിയുടെ വിവിധ പദ്ധതികളാണ് ഫാമിൽ സർക്കാർ നടപ്പാക്കുന്നത്. ഇതിൽ 20 കോടി അനുവദിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

മുഴുവൻ സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും ഉന്നത നിലവാരത്തിലെത്തിക്കും: മന്ത്രി വി.എസ്.സുനിൽകുമാർ

ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി പ്രവർത്തിച്ചാൽ ഒരു ഫാം എങ്ങനെ മികച്ച രീതിയിലാക്കാമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആന്‍റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ആർകെവിവൈ പദ്ധതികളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപിയും ഐഎഫ്‌എസ് പദ്ധതികളുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി കുര്യാക്കോസും നിർവഹിച്ചു. 43 വർഷമായി തരിശായി കിടന്ന ഫാമിലെ ഭൂമിയിൽ കൃഷിയിറക്കിയ രക്തശാലി നെല്ലിന്‍റെ വിളവെടുപ്പും മന്ത്രി ഉദ്ഘാടനം ചെയ്‌തു. പരിപാടിയുടെ ഭാഗമായി ഫാമിൽ നിന്ന് വിളവെടുത്ത സാമഗ്രികൾ ചേർത്തുണ്ടാക്കിയ നാടൻ ഫുഡ് ഫെസ്റ്റും ശ്രദ്ധേയമായി.

ABOUT THE AUTHOR

...view details