കേരളം

kerala

ETV Bharat / state

നീറ്റ് പരീക്ഷയ്‌ക്കിടെ വിവാദ പരിശോധന: പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും - നീറ്റ് പരീക്ഷ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന

പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും മാനസിക സമ്മർദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണമെന്നും ഉൾപ്പടെയുള്ള ആവശ്യങ്ങളാണ് തിരുവനന്തപുരം സ്വദേശി നൽകിയ ഹർജിയിൽ പറയുന്നത്.

NEET CONTROVERSY HIGH COURT  PUBLIC INTEREST LITIGATION IN HIGH COURT  PUBLIC INTEREST LITIGATION IN NEET CONTROVERSY  നീറ്റ് പരീക്ഷ വിവാദ പരിശോധന  നീറ്റ് പരീക്ഷ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന  നീറ്റ് പൊതുതാത്പര്യ ഹർജി ഹൈക്കോടതി
നീറ്റ് പരീക്ഷയ്‌ക്കിടെ വിവാദ പരിശോധന; പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By

Published : Jul 29, 2022, 7:18 AM IST

എറണാകുളം: നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർഥിയുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരിശോധനയുടെ പേരിൽ മാനസിക സമ്മർദം നേരിട്ട കുട്ടികൾക്ക് പരീക്ഷ വീണ്ടും നടത്തണം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ നീറ്റ് പരീക്ഷ നടത്തിപ്പിന് പൊതുവായ മാനദണ്ഡം നടപ്പിലാക്കാൻ നിർദേശം നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉള്ളത്.

കൂടാതെ പെൺകുട്ടിക്ക് കേന്ദ്ര സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും സൗജന്യ കൗൺസിലിങ് അടക്കം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് ഹർജിക്കാരൻ.

2022 ജൂലൈ 17നാണ് കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ സെന്‍ററിൽ അടിവസ്ത്രമഴിച്ച് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. സംഭവത്തിൽ കോളജ് ജീവനക്കാരെയടക്കം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

Also Read: കൊല്ലത്ത് വിദ്യാര്‍ഥിനികളെ അപമാനിച്ച സംഭവം: കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ABOUT THE AUTHOR

...view details