കേരളം

kerala

ETV Bharat / state

സൈബർ രംഗത്തെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട് - സിപിഎം സംസ്ഥാന സമ്മേളനം

കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആളുകളെ സിപിഎമ്മിലേക്ക് കൊണ്ടു വരാൻ കഴിയണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Need to strengthening cyber activities  CPIM State conference about cyber activities  സൈബർ രംഗത്തെ പ്രവർത്തനം ശക്തിപ്പെടുത്തണം  സിപിഎം പ്രവർത്തന റിപ്പോർട്ട്  സിപിഎം സംസ്ഥാന സമ്മേളനം
സൈബർ രംഗത്തെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്

By

Published : Mar 1, 2022, 7:49 PM IST

എറണാകുളം:സിപിഐഎമ്മിന്‍റെ ബഹുജന ശക്തി വിപുലപ്പെടുത്തി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ട്. യോജിക്കാൻ കഴിയുന്ന ആളുകളെയെല്ലാം പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കണം. കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ആളുകളെ സിപിഎമ്മിലേക്ക് കൊണ്ടു വരാൻ കഴിയണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പാർട്ടിയുടെ വർഗ - ബഹുജന സംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ശക്തിപ്പെടുത്തി പാർട്ടിയുടെ ബഹുജന സ്വാധീനം വർധിപ്പിക്കണം. പട്ടികജാതി - പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങൾക്കിടയിൽ പാർട്ടിക്ക് സ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ പാർട്ടിയിലേക്ക് അടുപ്പിക്കാൻ സാധിച്ചു എന്നും റിപ്പോർട്ട് വിലയിരുത്തി.

പാർട്ടിയിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കണം. കൂടുതൽ സ്‌ത്രീകളെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ കഴിയണം. പാർട്ടി പ്രവർത്തകരെയും നേതാക്കളെയും സൈബർ മേഖലയിൽ ഇടപെടാൻ പ്രാപ്തരാക്കണം. വർഗീയ - മുതലാളിത്വ ശക്തികൾ ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നത് ആധുനിക സാങ്കേതിക വിദ്യകകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സൈബർ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ABOUT THE AUTHOR

...view details