എറണാകുളം :നെടുമ്പാശ്ശേരിയിൽ മൂടൽ മഞ്ഞ് കുറഞ്ഞതിനെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലായി. പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരത്തേയ്ക്ക് വഴി തിരിച്ചുവിട്ട വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ തിരിച്ചിറങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്‌ച പുലർച്ചയോടെ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരിയിലിറങ്ങാനാവാതെ നാല് വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് വിട്ടത്.
നെടുമ്പാശ്ശേരിയിൽ മൂടൽ മഞ്ഞ് കുറഞ്ഞു ; തിരുവനന്തപുരത്തേയ്ക്ക് വിട്ട വിമാനങ്ങൾ തിരിച്ചിറങ്ങി - നെടുമ്പാശ്ശേരി
വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലായി. പുലർച്ചെ മൂന്നരയോടെ തിരുവനന്തപുരത്തേയ്ക്ക് വഴിതിരിച്ചുവിട്ട നാല് വിമാനങ്ങൾ തിരിച്ചിറങ്ങി
നെടുമ്പാശ്ശേരിയിൽ മൂടൽ മഞ്ഞ് കുറഞ്ഞു; തിരുവനന്തപുരത്തേയ്ക്ക് വഴി തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചിറങ്ങി
എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്സിന്‍റെ ദുബൈയിൽ നിന്നുള്ളത്, ഗൾഫ് എയറിന്‍റെ ബഹ്റൈനിൽ നിന്നുവന്നത്, എയർ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ദോഹയിൽ നിന്നെത്തിയത് എന്നിവയായിരുന്നു ഇവ.