എറണാകുളം: തേവരയിൽ വിദ്യാർഥിയെ ഫ്ലാറ്റിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തി. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്‍റെ മകൻ നീൽ ജോസ് ജോർജ് ആണ് (17) മരിച്ചത്. വെള്ളിയാഴ്‌ച (30.09.22) രാത്രി 11 മണിയോടെ തേവര ചാക്കോളാസ് വാട്ടർ സ്കേപ് കെട്ടിട സമുച്ചയത്തിലാണ് സംഭവം നടന്നത്.
തേവരയിൽ നേവി ഉദ്യോഗസ്ഥന്‍റെ മകൻ ഫ്ലാറ്റിൽ നിന്നുവീണ് മരിച്ച നിലയിൽ - എറണാകുളം അപകട വാര്ത്ത
നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്‍റെ മകൻ നീൽ ജോസ് ജോർജ് ആണ് (17) മരിച്ചത്.

തേവരയിൽ നേവി ഉദ്യോഗസ്ഥന്‍റെ മകൻ ഫ്ലാറ്റിൽ നിന്നുവീണ് മരിച്ച നിലയിൽ
നാലാം നിലയിൽ നിന്നും താഴേക്ക് വീണാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി മാതാവും മൂത്ത സഹോദരനും ചേർന്ന് ഗുരുതരാവസ്ഥയിൽ യുവാവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുടർന്ന് പിതാവ് സിറിൽ തോമസ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.