എറണാകുളം:കൊച്ചി നാവിക അക്കാദമിയുടെ നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ആന്‍ഡ് ട്രെയിനിംഗ് ടെക്നോളജിയുടെ (എൻഐഇടിടി) സുവർണ ജൂബിലി ആഘോഷം നടന്നു. സുവർണ ജൂബിലിയോടനുബന്ധിച്ച് നാവികസേന ആസ്ഥാനത്ത് തിങ്കളാഴ്ച്ച (ജൂലൈ 26) നടന്ന പരിപാടിയില്‍ ആധുനിക വിദ്യാഭ്യാസ സാങ്കേതിക ലാബ് ഉദ്ഘാടനം ചെയ്തു.
സതേൺ നേവൽ കമാൻഡ് ഓഫീസർ ചീഫ് വൈസ് അഡ്‌മിറൽ എകെ ചൗളയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇമ്മേഴ്‌സീവ് ടെക്നോളജീസ് ഹെഡ്‌സെറ്റുകളും 3 ഡി ട്രെയിനിംഗ് എയ്‌ഡുകളും ഗാഡ്‌ജെറ്റുകളും അടങ്ങിയ അത്യാധുനിക ലാബാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. ചടങ്ങിനിടെ, 'ലേണിംഗ് ലോഞ്ച്' ന്‍റെ എട്ടാം പതിപ്പായ - എൻഐഇടിടിയുടെ ബിനാലെ ട്രെയിനിംഗ് ജേണലും പുറത്തിറക്കി.