കേരളം

kerala

ETV Bharat / state

പ്രധാനമന്ത്രി കൊച്ചിയില്‍; റോഡ് ഷോയില്‍ പൂക്കള്‍ വിതറി സ്വീകരിച്ച് ആളുകള്‍ - പ്രധാനമന്ത്രി കേരളത്തിലെത്തി

വിവിധ പദ്ധതികളുടെ ഉദ്‌ഘാടനത്തിനും ബിജെപിയുടെ യുവം പരിപാടിക്കുമാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്

narendra modi arrived kochi kerala updates  narendra modi arrived kochi  kochi kerala  പ്രധാനമന്ത്രി കൊച്ചിയിലെത്തി  പ്രധാനമന്ത്രി കേരളത്തിലെത്തി  പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി കൊച്ചിയിലെത്തി

By

Published : Apr 24, 2023, 5:33 PM IST

Updated : Apr 24, 2023, 6:02 PM IST

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. കൊച്ചി നാവിക സേന വിമാനത്താവളത്തിലെത്തിയ മോദി അല്‍പസമയത്തിനകം ബിജെപി സംഘടിപ്പിക്കുന്ന 'യുവം' പരിപാടിയില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയെ കാണാന്‍ ആയിരങ്ങളാണ് കൊച്ചിയില്‍ തടിച്ചുകൂടിയിരിക്കുന്നത്.

വന്ദേഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ്, വാട്ടര്‍ മെട്രോ ഉദ്‌ഘാടനം എന്നിങ്ങനെ നിരവധി പരിപാടികള്‍ക്കാണ് മോദി കൊച്ചിയിലെത്തിയത്. റോഡ് ഷോയ്‌ക്കിടെ ഇരുഭാഗത്തും കൂടി നിന്ന ആളുകള്‍ പൂക്കള്‍ വിതറിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കൊച്ചി നഗരത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. വെണ്ടുരുത്തി പാലം മുതല്‍ തേവര എസ്‌എച്ച് കോളജ് വരെയാണ് റോഡ് ഷോ. കേരളീയ വേഷത്തിലാണ് മോദി എത്തിയത്.

Last Updated : Apr 24, 2023, 6:02 PM IST

ABOUT THE AUTHOR

...view details