എറണാകുളം:പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ നാഗേഷ് കൺസൾട്ടൻസി ഉടമ ബി.വി നാഗേഷിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബി.വി നാഗേഷിന് ജാമ്യം നൽകുന്നതിനെ വിജിലൻസ് എതിർത്തില്ല. പാലം രൂപകൽപനയിലെ അപാകതയും പാലത്തിന്‍റെ ബലക്ഷയത്തിന് കാരണമായെന്നാണ് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായത്. പാലാരിവട്ടം പാലത്തിന്‍റെ പ്ലാൻ മറ്റൊരു കമ്പനിക്ക് നൽകി നാഗേഷ് കൺസൾട്ടൻസി പതിനേഴ് ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
പാലാരിവട്ടം കേസിൽ ബി.വി നാഗേഷിന് ജാമ്യം
ബി.വി നാഗേഷിന് ജാമ്യം നൽകുന്നതിനെ വിജിലൻസ് എതിർത്തില്ല
പാലാരിവട്ടം കേസിൽ ബി.വി നാഗേഷിന് ജാമ്യം കിട്ടി
കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് വിജിലൻസ് നാഗേഷിനെയും അറസ്റ്റ് ചെയ്‌തത്. ആർ.ഡി.എസ് കമ്പനി ഉടമ സുമിത് ഗോയലിന് വേണ്ടി രൂപ കൽപനയിൽ മാറ്റം വരുത്തിയെന്നാണ് ബി.വി നാഗേഷിനെതിരായ കേസ്. രൂപകൽപനയിലെ അപാകത പാലത്തിന്‍റെ ബലക്ഷയത്തിന് കാരണമായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി നാഗേഷിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Last Updated : Dec 22, 2020, 2:25 PM IST