കേരളം

kerala

By ETV Bharat Kerala Team

Published : Oct 12, 2023, 2:03 PM IST

ETV Bharat / state

Nadikar Thilakam Team Wishes Soubin Shahir: 'ഹാപ്പി ബര്‍ത്ത്‌ ഡേ സൗബിന്‍'; പിറന്നാള്‍ ആശംസകളുമായി 'നടികര്‍ തിലകം' ടീം

Tovino Thomas's Nadikar Thilakam: സൗബിന്‍ ഷാഹിറിന് പിറന്നാള്‍ ആശംസകളുമായി നടികര്‍ തിലകം ടീമിന്‍റെ പോസ്‌റ്റര്‍. ചിത്രത്തിലെ നായകനായ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ ഹാപ്പി ബര്‍ത്ത്‌ ഡേ സൗബിന്‍ എന്നൊഴുതിയതാണ് പോസ്റ്റര്‍. ഭാവനയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്.

Nadikar Thilakam Team Wishes Soubin Shahir  ഹാപ്പി ബര്‍ത്ത്‌ ഡേ സൗബിന്‍  പിറന്നാള്‍ ആശംസകളുമായി നടികര്‍ തിലകം ടീം  നടികര്‍ തിലകം  ടൊവിനോ  മിന്നല്‍ മുരളി  malayalam new movie  malayalam film
Nadikar Thilakam Team Wishes Soubin Shahir On His Birthday

എറണാകുളം :നടന്‍ സൗബിന്‍ ഷാഹിറിന് പിറന്നാള്‍ ആശംസകളുമായി ടൊവിനോ തോമസ്‌ മുഖ്യകഥാപാത്രമായെത്തുന്ന 'നടികര്‍ തിലകം' ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. സൗബിന്‍റെ ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള ചിത്രത്തിന്‍റെ പുതിയ പോസ്‌റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് നടികര്‍ തിലകം (Tovino New Movie Nadikar Thilakam).

ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് നിര്‍മിക്കുന്നത്. പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്‌സിന്‍റെ വൈ നവീനും വൈ രവി ശങ്കറും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് ഒരു മലയാള ചിത്രത്തിന്‍റെ ഭാഗമാകുന്നത് ഇതാദ്യമാണ് (Soubin Shahir Birth Day).

40 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് നടികര്‍ തിലകം. വിവിധ ലൊക്കേഷനുകളില്‍ 220 ദിവസത്തോളമായി ചിത്രീകരണം നീളുകയാണ്. സമീപകാലത്ത് മലയാളത്തിൽ ഏറ്റവും മുടക്കു മുതൽ വരുന്ന ചിത്രം കൂടിയാണിത്. കൊച്ചിയിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ഹൈദരാബാദിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിങ് പ്രധാനമായും രാമോജി ഫിലിം സിറ്റി, ഗോൽകൊണ്ട ഫോർട്ട്, ബൻജാര ഹിൽസ് എന്നീ ലൊക്കേഷനുകളിലാണ് നടത്തുക. പിന്നീട് കൊച്ചിയിലേക്ക് തിരികെയെത്തുന്ന ടീം ദുബായ്, കശ്‌മീർ എന്നിവിടിങ്ങളിലായി തുടർന്നുള്ള ചിത്രീകരണം പൂർത്തിയാക്കും.

'സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നത്. കഴിഞ്ഞ ഏട്ട് വർഷക്കാലമായി അഭിനയ മേഖലയിൽ സൂപ്പർ താര പദവിയിൽ നിൽക്കുന്ന 'ഡേവിഡ് പടിക്കലി'ന്‍റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ കടന്നുവരുന്നു. ഇത് തരണം ചെയ്യാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലക'ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ് (Malayalam New Movie).

'ബാല' എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ തിലകത്തിനുണ്ട്. മലയാളികളുടെ ഇഷ്‌ട താരമായ ഭാവനയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, ദിവ്യ പിള്ള, പ്രമോദ് വെളിയനാട്, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാല പാർവതി, ദേവിക ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട് (Soubin Shanhir Movies).

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍. യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി - ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, പ്രൊമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വി വി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പിആർ - അനൂപ് സുന്ദരൻ, പിആർഒ - ശബരി.

ABOUT THE AUTHOR

...view details