ആയുർവേദ അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ. ആയുർവേദ മരുന്നുകളും അരിഷ്ടാസവങ്ങളും ഡ്രഗ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രത്യേക ലൈസൻസ് പ്രകാരമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാൽ കേരളത്തിൽ അരിഷ്ടാസവങ്ങൾ വിതരണം ചെയ്യുവാനും വിൽക്കുവാനും എക്സൈസ് ഡിപ്പാർട്ട്മെന്‍റിൽ നിന്നുള്ള ലൈസൻസ് വേണമെന്ന നിയമം നിലനിൽക്കുന്നുണ്ട്.
അരിഷ്ടാസവങ്ങള്‍ മദ്യമല്ല: എഎംഎംഒഐ - എഎംഎംഒഐ
കേരളത്തിൽ അരിഷ്ടാസവങ്ങൾ വിൽക്കാന്‍ എക്സൈസ് ലൈസൻസ് വേണം. അരിഷ്ടാസവങ്ങൾ മദ്യത്തിന്‍റെ പരിധിയിൽ വരില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്.
അരിഷ്ടാസവങ്ങൾ മദ്യത്തിന്‍റെ പരിധിയിൽ വരില്ലെന്ന സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും വിതരണ ലൈസൻസ് ഇല്ലാത്തതിന്‍റെ പേരിൽ ലഹരിപദാർത്ഥങ്ങൾ കണ്ടു കെട്ടുന്നതുപോലെ എക്സൈസ് പിടിച്ചെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി കേരളത്തിലെ പല ആയുർവേദ ചെറുകിട വ്യവസായ യൂണിറ്റുകളും വൻ പ്രതിസന്ധി നേരിടുന്നതായി ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികൾ കൊച്ചിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. എഎംഎംഒഐയുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി പതിനാലിന് കൊച്ചിയിൽ അറ്റ്ലസ് എക്സിബിഷൻ കൺവെൻഷൻ സെന്‍ററിൽ നടക്കുമെന്നും സംഘാടകർ അറിയിച്ചു.