കേരളം

kerala

ETV Bharat / state

രാഹുലിന്‍റെ മിനിമം വേതന പദ്ധതി തട്ടിപ്പെന്ന് കണ്ണന്താനം - loksabha election

നിലവില്‍ സര്‍ക്കാര്‍ 5.6 ലക്ഷം കോടി രൂപ ജനങ്ങള്‍ക്ക് നല്‍കുന്നു. രാഹുൽഗാന്ധിയുടെ പ്രഖ്യാപനം അനുസരിച്ച് മൂന്നര ലക്ഷം കോടി രൂപ  കൊടുത്താൽ മതിയാകുമെന്നും കണ്ണന്താനം

രാഹുലിന്‍റെ 'മിനിമം വേതന പദ്ധതി' തട്ടിപ്പെന്ന് കണ്ണന്താനം

By

Published : Mar 26, 2019, 10:43 PM IST

Updated : Mar 26, 2019, 11:13 PM IST

രാഹുൽഗാന്ധി പ്രഖ്യാപിച്ചമിനിമം വേതന പദ്ധതിക്കെതിരെ കേന്ദ്രമന്ത്രിയും എറണാകുളം ബിജെപി സ്ഥാനാർഥിയുമായ അൽഫോൺസ് കണ്ണന്താനം. നിലവില്‍ സര്‍ക്കാര്‍ 5.6 ലക്ഷം കോടി രൂപ ജനങ്ങള്‍ക്ക് നല്‍കുന്നു. രാഹുൽഗാന്ധിയുടെ പ്രഖ്യാപനം അനുസരിച്ച് മൂന്നര ലക്ഷം കോടി രൂപ കൊടുത്താൽ മതിയാകും. അതിനാൽ പ്രഖ്യാപനം തട്ടിപ്പാണെന്ന് അൽഫോൺസ് കണ്ണന്താനം ഇടിവി ഭാരതിനോട് പറഞ്ഞു.

രാഹുലിന്‍റെ മിനിമം വേതന പദ്ധതി തട്ടിപ്പെന്ന് കണ്ണന്താനം

ഇന്ത്യയിൽ നടത്തിയിരിക്കുന്ന ടോയ്‌ലറ്റ് വിപ്ലവം വലിയൊരു മാതൃകയാണെന്ന് ലോക നേതാക്കന്മാർ പോലും സമ്മതിക്കുന്നു. ഇതു വരെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം ജനങ്ങൾ എടുക്കുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

Last Updated : Mar 26, 2019, 11:13 PM IST

ABOUT THE AUTHOR

...view details