അർഹതപ്പെട്ട അവകാശങ്ങളുംആനുകൂല്യങ്ങളും നേടിയെടുക്കാൻ തുടർച്ചയായ പ്രക്ഷോഭം നടത്തണമെന്ന് ഡോ. മാധവ് ഗാഡ്ഗിൽ. കൊച്ചിയിൽ നടത്തിയ തീരദേശപരിപാലന വിജ്ഞാപനം 2019 ഉയർത്തുന്ന വെല്ലുവിളികൾ എന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ പ്രക്ഷോഭം നടത്തണം: ഡോ. മാധവ് ഗാഡ്ഗിൽ
തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ചെറിയ സമരരീതികൾ മാത്രം നടത്തിയാൽ മതിയാകില്ല. തുടർച്ചയായ സമര പ്രക്ഷോഭങ്ങൾ നടത്തണമെന്നും മാധവ് ഗാഡ്ഗിൽ.
മത്സ്യത്തൊഴിലാളികളും വനങ്ങളെ ആശ്രയിച്ച് കഴിയുന്നവരും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക തന്നെ വേണം. അതിന് ചെറിയ സമരരീതികൾ മാത്രം നടത്തിയാൽ മതിയാകില്ല . തുടർച്ചയായ സമര പ്രക്ഷോഭങ്ങൾ നടത്തണം എന്നാൽ മാത്രമേ നിഷേധിക്കപ്പെട്ട അവകാശങ്ങളുംആനുകൂല്യങ്ങളും നേടിയെടുക്കാൻ സാധിക്കൂ എന്നുംഅദ്ദേഹം ഉദ്ഘാടനവേളയിൽ പറഞ്ഞു.
മഹാരാഷ്ട്രയിൽ കെമിക്കൽ കമ്പനി വന്നപ്പോൾ അതിനു ചുറ്റുമുള്ള അനേകം സാധാരണക്കാരുടെ തൊഴിലവസരങ്ങളാണ് നഷ്ടമായത്. പുറത്തു നിന്നുള്ള ആളുകൾ ഇവിടെ നിയമിക്കുമ്പോൾ ആ നാട്ടിലെ ജനങ്ങൾക്ക് തൊഴിൽ നഷ്ടമാകും. അതുകൊണ്ട് തൊഴിലാളികൾ അർഹമായ അവകാശങ്ങൾ നേടിയെടുക്കുക തന്നെ വേണമെന്നും മാധവ് ഗാഡ്ഗിൽ കൂട്ടിച്ചേർത്തു.