സംസ്ഥാനത്ത് ജോലി സാധ്യത കൂടുതല്‍ ടൂറിസത്തില്‍; അല്‍ഫോണ്‍സ് കണ്ണന്താനം - പോരാട്ടം 2019
ടൂറിസത്തില്‍ കൊച്ചിക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനാവുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. ഐടിയുടെ സാധ്യത കുറഞ്ഞെന്നും മന്ത്രി
കേരളത്ത് ഉൽപാദനമൊന്നും ഉണ്ടാകുന്നില്ലെന്നും ഏറ്റവും നല്ല ജോലി സാധ്യതയും വ്യവസായ സാധ്യതയും ഉള്ളത് ടൂറിസം മേഖലയിലാണെന്നും എറണാകുളം ലോക്സഭമണ്ഡലം ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം. ഐടി രംഗത്ത് ജോലി സാധ്യത സംസ്ഥാനത്ത് ഇപ്പോഴില്ല. ടൂറിസം രംഗത്ത് എറണാകുളത്തിന് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വലിയ ആഡംബര കപ്പലുകൾ കൊച്ചിയിൽ വരുന്ന ഒന്നാം ടെർമിനൽ നിർമാണത്തിന് പിന്നാലെ രണ്ടാമത്തെ ടെർമിനൽ നിർമാണം പുരോഗമിക്കുകയാണ്. ഇതെല്ലാം വലിയ സാധ്യതകളാണ് ടൂറിസം മേഖലക്കായി തുറന്നുകൊടുക്കുന്നത്. ടൂറിസം മേഖലയിൽ എട്ടു കോടി 12 ലക്ഷം പേർക്ക് ഇപ്പോൾ തന്നെ ജോലി നൽകുന്നുണ്ടെന്നും അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ പറഞ്ഞു.