കേരളം

kerala

ETV Bharat / state

സേവനം ഡിജിറ്റലായി: സ്മാർട്ടായി കൊച്ചി സിറ്റി പൊലീസ് - police

ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കുമുള്ള പൊലീസ് സേവനവും ' ക്യൂ കോപ്പി' എന്ന മൊബൈൽ ആപ്പ് വഴി സാധ്യമാകും.

'ക്യൂ കോപ്പി' - ഡിജിറ്റലായി കൊച്ചി സിറ്റി പൊലീസ്

By

Published : Apr 25, 2019, 12:07 PM IST

കൊച്ചി: പൊതുജന സംരക്ഷണത്തിന് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ സഹിതം പൊലീസിനെ അറിയിക്കാൻ പുതിയ മൊബൈൽ ആപ്ളിക്കേഷൻ ഒരുക്കി കൊച്ചി സിറ്റി പൊലീസ്. 'ക്യൂ കോപ്പി' എന്ന മൊബൈൽ ആപ്പ് പ്ലാറ്റ്ഫോമിലൂടെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കുമുള്ള പൊലീസ് സേവനവും ലഭ്യമാകും. പൊലീസ് അന്വേഷണങ്ങൾ സംബന്ധിച്ച വിവരങ്ങളും അന്വേഷണ പുരോഗതിയും പുതിയ മൊബൈൽ ആപ്പ് വഴി ലഭ്യമാകും. പൊതുജനങ്ങൾക്ക് സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് പരാതികളും വിവരങ്ങളും കൈമാറുന്നതിന് 'കണക്റ്റ് ടു കമ്മീഷണർ' എന്ന പദ്ധതി വിജയം കണ്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് 'ക്യൂ കോപ്പി'യുടെ വരവ്. കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് പൊലീസുമായി ബന്ധപ്പെടാനാണ് 'ക്യൂ കോപ്പി' മൊബൈൽ ആപ്പ് സജ്ജീകരിച്ചിട്ടുള്ളതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സുരേന്ദ്രൻ അറിയിച്ചു.

ABOUT THE AUTHOR

...view details