എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇന്‍ററാക്ടീവ് സെഷൻ പരിപാടിയിൽ സംസാരിക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു സുഷമ സ്വരാജിന്‍റെ പ്രതികരണം.
ഇഷ്ടദൈവത്തിന്റെ പേര് പറയാൻ കഴിയാത്ത പെരുമാറ്റച്ചട്ടം അത്ഭുതകരം : സുഷമ സ്വരാജ്
ശബരിമലയിൽ ശക്തമായ നിലപാടെടുത്തത് ബിജെപി മാത്രമെന്നും അയ്യപ്പന്‍റെ പേര് പറഞ്ഞ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് നൽകിയത് അത്ഭുതമായി കാണുന്നുവെന്നുമായിരുന്നു സുഷമ സ്വരാജിന്‍റെ പ്രതികരണം.
''വിശ്വാസങ്ങളിൽ വിട്ടുവീഴ്ച വരുത്തരുത് എന്ന് നിലപാടെടുത്തത് ബിജെപി മാത്രമാണ്. കേരള സർക്കാർ വിശ്വാസികളോട് ഏറ്റുമുട്ടുന്ന പാതയാണ് സ്വീകരിച്ചത്. കോൺഗ്രസ് പ്രകടനപത്രികയിൽ ശബരിമല ഉണ്ടായിരുന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇഷ്ടദൈവത്തിന്റെ പേര് പറയാൻ കഴിയാത്തത് എന്ത് പെരുമാറ്റച്ചട്ടം ആണെന്നും, അയ്യപ്പന്റെ പേര് പറഞ്ഞ തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് നോട്ടീസ് നൽകിയത് അത്ഭുതകരമായി കാണുന്നുവെന്നും കേന്ദ്ര മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
പുൽവാമ ഭീകരാക്രമണം മുതൽ ശബരിമലയുടെ വരെയുള്ള വിഷയങ്ങളും എറണാകുളം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങളും മോദി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സുഷമ സ്വരാജ് യോഗത്തില്‍ വിശദീകരിച്ചു.