കേരളം

kerala

ETV Bharat / state

ഉപഭോക്തൃ ദിനത്തില്‍ സെമിനാറുമായി ലീഗൽ മെട്രോളജി വകുപ്പ് - ഉപഭോക്തൃദിനം

ഉപഭോക്താവിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള വിവിധ നിയമങ്ങളെപ്പറ്റിയും അവ നടപ്പാക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെയും ഉപഭോക്തൃ കോടതികളുടെ പ്രവർത്തനങ്ങളെപറ്റിയും സെമിനാറിൽ ചർച്ച ചെയ്തു.

ലീഗൽ മെട്രോളജി വകുപ്പ്

By

Published : Mar 15, 2019, 4:58 PM IST


ഉപഭോക്തൃ ദിനത്തില്‍ ലീഗൽ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുടെ അവകാശങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ഓരോ ഉപഭോക്താവിനെയും ബോധവാനാക്കുക എന്നതാണ് സെമിനാര്‍ വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഉപഭോക്താവിന്‍റെഅവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള വിവിധ നിയമങ്ങളെപ്പറ്റിയും അവ നടപ്പാക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെയും ഉപഭോക്തൃ കോടതികളുടെയും പ്രവർത്തനങ്ങളെപറ്റിയും സെമിനാറിൽ ചർച്ച ചെയ്തു.

ഓരോ ഉപഭോക്താക്കളും തങ്ങളുടെ അവകാശങ്ങളെകുറിച്ചുള്ള ആഴത്തിലുള്ള അറിവ് നേടണമെന്നും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സമയത്ത് ശക്തമായി പ്രതികരിക്കാനുള്ള ഒരു സംസ്കാരം വളർത്തിയെടുക്കണമെന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് അനു ശിവരാമൻ പറഞ്ഞു.

ABOUT THE AUTHOR

...view details