വനിതാദിനത്തോടനുബന്ധിച്ച് കൊച്ചി ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ക്ലബ് റാലി നടത്തി. കേരളത്തിലെ തന്നെ ആദ്യത്തെ വനിതാ റൈഡർ ആയ ഫസീല റാലി ഫ്ളാഗ് ഓഫ് ചെയ്തു. പനമ്പിള്ളി നഗറിൽ നിന്ന് ആരംഭിച്ച് റാലി വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം വഴി കലൂരിൽ അവസാനിച്ചു. നാല്പതോളം അംഗങ്ങളുള്ള ക്ലബ്ബിലെ പകുതിയോളം പേരും റാലിയിൽ പങ്കെടുത്തു.
വനിതാദിനത്തിൽ റാലി നടത്തി ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ്
കേരളത്തിൽ പ്രവർത്തനക്ഷമമായ ഏക വനിതാ റൈഡേഴ്സ് ക്ലബ്ബാണ് കൊച്ചി ബൈക്ക് ആൻഡ് ബുള്ളറ്റ് ലേഡി റൈഡേഴ്സ് ക്ലബ്. സമൂഹത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനാണ് ഇത്തരത്തിലൊരു ക്ലബ്ബ് രൂപീകരിച്ചതെന്ന് ക്ലബ്ബ് പ്രസിഡന്‍റ് സോണി ടോണി.
കൂടുതലും റോയൽ എൻഫീൽഡിന്‍റെ ബൈക്കുകളിൽ ആണ് റൈഡർമാർ എത്തിയത്. സമൂഹത്തിൽ സ്ത്രീകൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതിനാണ് ഇത്തരത്തിലൊരു ക്ലബ്ബ് രൂപീകരിച്ചതെന്നും, സ്ത്രീശാക്തീകരണത്തിനായി നാല്പതോളം അംഗങ്ങളെ ക്ലബ്ബിലേക്ക് ചേർത്ത് ഈ വനിതാ ദിനത്തിൽ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത് സന്തോഷമുണ്ടെന്ന് ക്ലബ്ബിന്‍റെ പ്രസിഡന്‍റും ട്രെയിനറും ആയ സോണി ടോണി പറഞ്ഞു.
ഇന്ന് കേരളത്തിൽ തന്നെ പ്രവർത്തനക്ഷമമായ ഏക വനിതാ റൈഡേഴ്സ് ക്ലബ്ബ് ആണിത്. കൊച്ചിയിലെ ആദ്യ വനിതാ റൈഡർ ക്ലബ്ബും ഇതുതന്നെയാണ്. താല്പര്യമുള്ള സ്ത്രീകളെ കണ്ടെത്തി ആവശ്യാനുസരണം ട്രെയിനിംഗ് നൽകിയാണ് ബൈക്കോടിക്കാൻ പ്രാപ്തമാക്കിയത് എന്നും സോണിയ ടോണി പറഞ്ഞു.