കേരളം

kerala

ETV Bharat / state

കിംഗ് കോബ്ര ഓപ്പറേഷൻ; വൻ മയക്കുമരുന്ന് സംഘം അറസ്റ്റിൽ - ഓപ്പറേഷൻ കിംഗ് കോബ്ര

അന്യസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം മയക്കുമരുന്നുകള്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കിംഗ് കോബ്ര ഓപ്പറേഷൻ; വൻ മയക്കുമരുന്ന് സംഘം അറസ്റ്റിൽ

By

Published : Apr 6, 2019, 2:14 PM IST

ഓപ്പറേഷൻ കിംഗ് കോബ്ര എന്ന പേരില്‍ എറണാകുളം സിറ്റി പോലീസ് നടത്തുന്ന മയക്കുമരുന്ന് വേട്ടയില്‍ 10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണക്ട് ടു കമ്മീഷണർ ഓപ്പറേഷൻ വഴി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കാസർഗോഡ് കോപ്പയിൽ സാബിത്ത്, മുഹമ്മദ് ശിഹാബുദ്ദീൻ എന്നിവരാണ് സെൻട്രൽ പോലീസിന്‍റെ പിടിയിലായത്.

വിദ്യാർത്ഥികൾക്കാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. നഗരത്തിലെ അവധിക്കാല ഡിജെ പാർട്ടികളിലും ഇവര്‍ ലഹരി എത്തിക്കാറുണ്ട്. അവധിക്കാലത്ത് വീടുകളിൽ പോകാതെ കോളജ് ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാർത്ഥികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് പൊലീസ് അറിയിച്ചു. ട്രെയിനിൽ എത്തിയ സംഘം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചാണ് പൊലീസിന്‍റെ പിടിയിലായത്.

ABOUT THE AUTHOR

...view details