എറണാകുളത്ത് സരിത എസ് നായര്‍ നാമനിർദേശ പത്രിക സമർപ്പിച്ചു - രാഹുൽ ഗാന്ധി
താൻ മത്സരിക്കുന്നത് എംപി ആകാൻ അല്ല ഒറ്റയാൾ പോരാട്ടമാണ് ലക്ഷ്യമെന്ന് സരിത.
സ്ത്രീ സുരക്ഷക്ക്മുൻഗണന നൽകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും സ്ത്രീകളോട് അതിക്രമം കാണിക്കുന്ന നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുകയാണെന്നും ഇവരെ കൂടുതൽ പദവികൾ നൽകി പാർട്ടിയിൽ വളർത്തുകയാണെന്നുംഎന്നും സരിത ആരോപിച്ചു. എറണാകുളത്തിന് പുറമേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിലും സരിത മത്സര രംഗത്തുണ്ടാകും. കോൺഗ്രസ് എംഎൽഎമാർ സംരംഭം തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് താൻ നിരവധി തവണ കത്ത്അയച്ചിരുന്നു.എന്നാൽ തൃപ്തികരമായ യാതൊരു പ്രതികരണവും കിട്ടാത്തതിനാലാണ് വയനാട്ടിൽ രാഹുലിനെതിരെ മത്സരിക്കുന്നതെന്നും സരിത വ്യക്തമാക്കി.