എറണാകുളം:മൂവാറ്റുപുഴ നഗരസഭയുടെ 14–ാം വാർഡിൽ യുഡിഎഫിന് രണ്ടു സ്ഥാനാർഥികൾ. ഇവിടെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വൽസ പൗലോസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ജോയ്‌സ് മേരി ആന്‍റണിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സാരഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. വിവിധ സംഘടനകളിൽ ദേശീയ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ജോയ്‌സ് മേരി ആന്‍റണിക്ക് വടക്കെ ഇന്ത്യയിലെ ആദിവാസികളുടെ ഇടയിൽ യുവജന ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
മൂവാറ്റുപുഴ നഗരസഭയുടെ 14–ാം വാർഡിൽ യുഡിഎഫിന് രണ്ടു സ്ഥാനാർഥികൾ - ജോയ്‌സ് മേരി ആന്‍റണി
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വൽസ പൗലോസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു
2008 ലെ കെസിബിസി ബെസ്റ്റ് യൂത്ത് അവാർഡ് ജേതാവും യുവജന നേതാവും ആയിരുന്നു. മികച്ച പ്രസംഗികയും മോട്ടിവേഷണൽ ട്രെയിനറുമായ ജോയ്‌സ് മേരി ആന്‍റണി. ഇരുപത് വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവ പ്രവർത്തനങ്ങളിലും സിപിഎം പ്രവർത്തക കൂടിയായിരുന്ന വൽസ പൗലോസ് സ്വതന്ത്ര സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച് മത്സര രംഗത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് ജോസഫ് വിഭാഗത്തിൽ ചേരുകയും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായി രംഗത്ത് വരികയും ചെയ്തത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വർഷങ്ങളായി മത്സരിക്കുന്ന സീറ്റുകൂടിയാണ് പതിനാലാം വാർഡ്.
നേതാക്കൾ ഒത്തു തീർപ്പിൽ പ്രശ്നം പരിഹരിച്ച് ഒരു സ്ഥാനാർഥിയെ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും സ്ഥാനാർഥികൾ രണ്ടു പേരും പിൻവാങ്ങാൻ തയാറായില്ല. നാമനിർദേശ പത്രിക പിൻവലിക്കാൻ സമയം കഴിയുമ്പോഴും രണ്ടു പേരും മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നതോടെ വാർഡിൽ സൗഹൃദമത്സരത്തിന് കളമൊരുങ്ങി. പ്രീത അജിയാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. എല്‍ഡിഎഫിനെ പിന്തുണക്കുന്ന വാർഡിൽ ഇത്തവണ യുഡിഎഫിൽ നിന്നുള്ള വോട്ടുകൾ രണ്ടാകും എന്നതിനാൽ വിജയശതമാനം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രീത അജി. കഴിഞ്ഞ തവണ എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎക്കും പുറമെ സ്വതന്ത്ര സ്ഥാനാർഥിയും മത്സര രംഗത്ത് ഉണ്ടായിരുന്നു. സ്വന്തന്ത്ര സ്ഥാനാർഥി 7 വോട്ടിനാണ് വിജയിച്ചത്.