എറണാകുളം : മുട്ടിൽ മരം മുറി കേസിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അമ്മ മരിച്ച സാഹചര്യത്തിൽ സംസ്‌കാര ചടങ്ങുകൾ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇവര്‍ക്ക് പൊലീസ് സൗകര്യമൊരുക്കുമെന്നും സർക്കാർ അറിയിച്ചു. പട്ടയ ഭൂമിയിലെ മരം മുറി കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരായ കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് നടപടി.