എറണാകുളം:മുത്തൂറ്റ് സമരത്തിൽ കൊച്ചി പൊലീസിനെതിരെ സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. ചില ഉദ്യോഗസ്ഥർ മാനേജ്മെന്‍റിന് ഒത്താശ ചെയ്യുന്നുവെന്നും സമരം ഒതുക്കി തീർക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി സമരങ്ങളോടുള്ള സർക്കാർ നയങ്ങൾക്ക് എതിരാണ് ഇതെന്നും എളമരം കരീം പറഞ്ഞു.
മുത്തൂറ്റ് സമരം; പൊലീസിനെതിരെ എളമരം കരീം - Elamaram Kareem against Kochi police
സർക്കാർ തൊഴിലാളികൾക്ക് ഒപ്പമാണ്. മുഖ്യമന്ത്രിയും തൊഴിൽ വകുപ്പ് മന്ത്രിയും ഇത് വ്യക്തമാക്കിയതാണെന്നും എളമരം കരീം പറഞ്ഞു
കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും മുത്തൂറ്റിന് മുന്നിൽ സമരം നടന്നു. ഒരിടത്തും സമരം പാടില്ലെന്ന് പൊലീസ് പറഞ്ഞിട്ടില്ല. ഇവിടെ മാത്രം പ്രത്യേകത എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടെങ്കിൽ ഇടപെടണം. ഇവിടെ എന്ത് പ്രശ്നമാണ് ഉള്ളത്. വിവേകമില്ലാത്ത ഒന്നോ രണ്ടോ ഉദ്യോഗസ്ഥരാണ് ഇങ്ങനെ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബന്ധപ്പെട്ടവരുമായി പ്രശ്നം ചർച്ച ചെയ്യും. സർക്കാർ തൊഴിലാളികൾക്ക് ഒപ്പമാണ്. മുഖ്യമന്ത്രിയും തൊഴിൽ വകുപ്പ് മന്ത്രിയും ഇത് വ്യക്തമാക്കിയതാണെന്നും എളമരം കരീം പറഞ്ഞു.