മുത്തൂറ്റ് ഫിനാൻസിൽ സമരം; മന്ത്രിതല ചർച്ച പരാജയം - മുത്തൂറ്റ് ഫിനാൻസിൽ സമരം
മുത്തൂറ്റ് ഫിനാൻസിൽ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ കൊച്ചിയിൽ ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല.
കൊച്ചി: മുത്തൂറ്റ് ഫിനാൻസില്‍ തൊഴിലാളികൾ നടത്തി വന്ന സമരം അവസാനിപ്പിക്കാൻ നടത്തിയ മന്ത്രിതല ചർച്ച പരാജയം. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്‌ണന്‍റെ സാന്നിധ്യത്തിൽ മുത്തൂറ്റ് മാനേജ്മെന്‍റ് പ്രതിനിധികൾ, ജീവനക്കാരുടെ പ്രതിനിധികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. ജീവനക്കാർ ഉന്നയിച്ച പല കാര്യങ്ങളിലും തീരുമാനമായതായി ചർച്ചയ്ക്ക് ശേഷം മന്ത്രി ടി.പി രാമകൃഷണൻ പറഞ്ഞു. ഓണത്തിന് ശേഷം ഉടൻ തന്നെ വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. അതേ സമയം അടിസ്ഥാനപരമായ ആവശ്യം ശമ്പള വർധനവാണെന്നും ഇതിൽ തീരുമാനമുണ്ടായിട്ടില്ലെന്നും സി.ഐ.ടി യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് പറഞ്ഞു. ശമ്പള വർധനവെന്ന ആവശ്യം അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറാവാത്തതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.