എറണാകുളം:അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടന്‍ ദിലീപ്. ഈ കേസിലെ ഒന്നാം പ്രതിയായ ദിലീപ് ഹൈക്കോടതിയിലാണ് വിശദീകരണം നൽകിയത്. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.
'ദാസന്‍റെ മൊഴി വാസ്‌തവ വിരുദ്ധം'
ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണ്. കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്. ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോർട്ടും തമ്മില്‍ വിത്യാസമില്ല. വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്‌തവ വിരുദ്ധമാണ്.
ALSO READ:ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ളതിന് വന്‍ വിലയെന്ന് അടിയന്തര പ്രമേയം ; പ്രതിപക്ഷത്തിന്‍റേത് കവല പ്രസംഗമെന്ന് ഭക്ഷ്യമന്ത്രി
ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകൻ കൊവിഡ് ബാധിതനായിരുന്നു. കൊവിഡ് സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദാസന്‍ 2020 ഡിസംബർ 26ന് ദിലീപിന്‍റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. 2021 ഒക്‌ടോബര്‍ 26 ന് ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി നൽകിയതെന്നും ദിലീപ് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഹൈക്കോടതി നേരത്തെ ദിലീപിന് സമയം അനുവദിച്ചിരുന്നു.