കേരളം

kerala

ETV Bharat / state

കൊലപാതക കേസ് പ്രതി ചാരായം വാറ്റുന്നതിനിടെ പിടിയില്‍ - Murder

മാമലക്കണ്ടം സ്വദേശി രതീഷ് (38) എളബ്ലാശേരി സ്വദേശി കൃഷ്ണൻകുട്ടി (40) എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതക കേസ്  എറണാകുളം  പൊലീസ് പിടിയില്‍  ചാരായം വാറ്റുന്നതിനിടെ പിടിയില്‍  മാമലക്കണ്ടം സ്വദേശി രതീഷ്  എളബ്ലാശേരി സ്വദേശി കൃഷ്ണൻകുട്ടി  കൊലപാതക കേസ്  Murder  arrested
കൊലപാതക കേസ് പ്രതി ചാരായം വാറ്റുന്നതിനിടെ പിടിയില്‍

By

Published : Jul 23, 2020, 5:27 PM IST

Updated : Jul 23, 2020, 5:49 PM IST

എറണാകുളം:കൊലപാതക കേസിൽ ഒളിവിലായിരുന്ന പ്രതിയെ ചാരായം വാറ്റുന്നതിനിടയിൽ കുട്ടമ്പുഴ പൊലീസ് പിടികൂടി. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മാമലക്കണ്ടം സ്വദേശി രതീഷ് (38) എളബ്ലാശേരി സ്വദേശി കൃഷ്ണൻകുട്ടി (40) എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങൾക്കുമുമ്പ് ഭാര്യാപിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വനത്തിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു അറസ്റ്റിലായ രതീഷ്.

കൊലപാതക കേസ് പ്രതി ചാരായം വാറ്റുന്നതിനിടെ പിടിയില്‍

കൊലപാതക ശ്രമത്തിനും ചാരായം വാറ്റിയതിനും രതീഷിനെതിരെ കേസെടുത്തു. വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന രതീഷ് സുഹൃത്തായ കൃഷ്ണൻകുട്ടിയുമായി ചേർന്ന് വ്യാജച്ചാരായം നിർമിച്ച് വിൽപ്പന നടത്തി വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കുട്ടമ്പുഴ പൊലീസ് ഇൻസ്പെക്ടർ മഹേഷ്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.

Last Updated : Jul 23, 2020, 5:49 PM IST

ABOUT THE AUTHOR

...view details