കേരളം

kerala

ETV Bharat / state

Munambam Boat Accident: മുനമ്പം അപകടം; തെരച്ചില്‍ നാലാം ദിവസവും തുടരുന്നു, കണ്ടെത്താനുള്ളത് 2 മത്സ്യത്തൊഴിലാളികളെ - ഫൈബര്‍ വള്ളം

Munambam fibre boat accident: ഇന്നലെ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇനി കണ്ടെത്താനുള്ളത് വൈപ്പിന്‍ സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരെ.

Munambam Boat Accident  Munambam Boat Accident rescue fourth day  Munambam Boat Accident death  Munambam fibre boat accident  മുനമ്പം അപകടം  കോസ്റ്റൽ പൊലീസ്  ഫൈബര്‍ വള്ളം  ഫൈബര്‍ വള്ളം മറിഞ്ഞു
Munambam Boat Accident

By ETV Bharat Kerala Team

Published : Oct 8, 2023, 8:39 AM IST

എറണാകുളം : മുനമ്പത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞ് (Munambam Boat Accident) കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുളള തെരച്ചിൽ ഇന്നും തുടരും. ഇന്നലെ (ഒക്‌ടോബര്‍ 7) രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. വൈപ്പിൻ സ്വദേശി ശരത്ത്, മോഹനൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത് (Munambam Boat Accident death).

ഇവരുടെ മൃതദേഹങ്ങൾ ഇന്നലെ തന്നെ സംസ്‌കരിച്ചു. അവശേഷിക്കുന്ന രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ് (Munambam fibre boat accident). വൈപ്പിൻ സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നേവി, കോസ്റ്റൽ പൊലീസ് മത്സ്യത്തൊഴിലാളിൾ എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

വ്യാഴാഴ്‌ച രാത്രിയായിരുന്നു ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ നിന്ന് മത്സ്യം ശേഖരിക്കാൻ പോയ ഫൈബർ വള്ളം മറിഞ്ഞ് ഏഴ് പേർ അപകടത്തിൽ പെട്ടത്. ഇതിൽ മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ തന്നെ രക്ഷപ്പെടുത്തിയിരുന്നു. വൈപ്പിൻ സ്വദേശികളായ ശരത്ത്, ഷാജി, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്.

വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചു മണിയോടെ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു എന്നാണ് രക്ഷപെട്ടവർ നൽകിയ വിവരം. കടലിലുണ്ടായിരുന്ന ഒരു ബോട്ടിൽ നിന്ന് മത്സ്യം എടുത്തുവരുകയായിരുന്ന ‘നന്മ’ എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. രാത്രി എട്ടോടെ അതുവഴി എത്തിയ സെന്‍റ് ജൂഡ് ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ ആദ്യം കണ്ടത്.

ഇവര്‍ രക്ഷ‍ാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. മൂന്ന് തൊഴിലാളികളെയും ഇവരായിരുന്നു രക്ഷ‍പ്പെടുത്തിയത്. തുടർന്ന് വൈപ്പിൻ മറൈൻ ആംബുലൻസ്, ഫിഷറീസ് സംഘം, മത്സ്യത്തൊഴിലാളി വള്ളങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയായിരുന്നു കോസ്റ്റ് ഗാർഡിന്‍റെയും നേവിയുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തി രണ്ട് പേരെ കണ്ടെത്തിയത്.
സംഭവ സ്ഥലത്ത് നാലാം ദിവസവും പരിശോധന തുടരുകയാണ്.

ABOUT THE AUTHOR

...view details