കേരളം

kerala

ETV Bharat / state

മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം : കൊല്ലം സ്വദേശി മരിച്ചു - ബോട്ടപകടം

Munambam Boat Accident : തോപ്പുംപടി ഹാർബറിൽ നിന്നുപോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് ഒരു മരണം

Munambam Boat Accident  Munambam Boat Accident Death  kochi boat accident  boat accident  kollam fisherman death  മുനമ്പം ബോട്ടപകടം  മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം  ബോട്ടപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു  ബോട്ടപകടം  കൊച്ചി ബോട്ടപകടം
Munambam Boat Accident Death Kochi

By ETV Bharat Kerala Team

Published : Nov 5, 2023, 11:35 AM IST

Updated : Nov 5, 2023, 2:41 PM IST

എറണാകുളം :മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊല്ലം സ്വദേശി ജോസ് (60) ആണ് മരിച്ചത്. തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത് (Munambam Boat Accident). ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് ഏഴ് പേരെ രക്ഷപ്പെടുത്തി.

തോപ്പുംപടി ഹാർബറിൽ നിന്നും ശനിയാഴ്‌ച രാവിലെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട സിൽ വർസ്റ്റാർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കൊച്ചി തീരത്ത് നിന്നും 28 നോട്ടിക്കൽ മൈൽ ദൂരത്തുവച്ച് രാത്രി 12നായിരുന്നു അപകടം. നൗറിൻ മോൾ എന്ന ബോട്ടാണ് സിൽവർ സ്റ്റാർ ബോട്ടിൽ ഇടിച്ചത്.

Also Read :Munambam Boat Accident മുനമ്പം ബോട്ടപകടം: നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

പരിക്കേറ്റവരെയും മരണപ്പെട്ടയാളെയും പുലർച്ചെ 4.30 നാണ് കരയിൽ എത്തിച്ചത്. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്‌റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫൈബർ വള്ളം അപകടത്തിൽപ്പെട്ട് 4 മരണം : കഴിഞ്ഞ മാസം മുനമ്പത്ത് ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരണപ്പെട്ടിരുന്നു. ഒക്‌ടോബർ നാലിനാണ് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേരെ കാണാതായത്. വൈപ്പിൻ സ്വദേശികളായ ശരത്, മോഹനൻ, ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരാണ് മരണപ്പെട്ടത്. മത്സ്യം എടുത്തുവരികയായിരുന്ന 'നന്മ' എന്ന ഫൈബർ വള്ളമാണ് മുങ്ങിയത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ മത്സ്യത്തൊലാളികൾ രക്ഷപ്പെടുത്തിയിരുന്നു. കാണാതായ നാല് പേരുടെ മൃതദേഹങ്ങളാണ് അഞ്ച് ദിവസത്തെ തെരച്ചിലിനൊടുവിൽ പല ദിവസങ്ങളിലായി കണ്ടെത്തിയത്. മത്സ്യ തൊഴിലാളികളുടെ അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അന്ന് വ്യക്തമാക്കിയിരുന്നതാണ്.

Last Updated : Nov 5, 2023, 2:41 PM IST

ABOUT THE AUTHOR

...view details