എറണാകുളം: യൂണിവേഴ്സിറ്റി കോളജിൽ നടന്നത് ആൾക്കൂട്ട ആക്രമണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യൂണിവേഴ്സിറ്റി കോളജിലെ കെ.എസ്. യു പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെ കാണാൻ പോയ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ക്രൂരവും പ്രാകൃതവും ആയ നടപടിയാണ് അവിടെ നടന്നതെന്നും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി കോളജിൽ 'കണ്ണൂര്‍ മോഡല്‍' ആക്രമണമെന്ന് മുല്ലപ്പള്ളി
കോളജിലെ കെ.എസ്. യു പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ പ്രിൻസിപ്പലിനെ കാണാൻ പോയ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു
ക്യാമ്പസുകൾ കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയാണ് കുറ്റവാളികളെ വളർത്തുന്ന കേന്ദ്രമായി ക്യാമ്പസുകൾ അധ:പതിച്ചത്. കേരളത്തിലെ പൊതു സമൂഹം ജാഗ്രതയോടെ ഈ വിഷയത്തെ കാണണം. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. ഇത് നിയമവാഴ്ചയെ തകർച്ചയിലേക്ക് നയിക്കും. എന്ത് സംഭവം ഉണ്ടായാലും കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുള്ളത്.അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയി മാറാനുള്ള മത്സരം ആണ് മുഖ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പളളി കൊച്ചിയിൽ പറഞ്ഞു.